വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > തത്വചിന്ത >

തത്വചിന്ത-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കൂര്‍മാംഗന്യായംമാനവികം-തത്ത്വചിന്ത-ന്യായംലൗകികന്യായങ്ങളിലൊന്ന്. യഥാവസരം തന്റെ അംഗങ്ങൾ ഉള്ളിലേക്കു വലിയുകയും പുറത്തേക്കു നീട്ടുകയും ചെയ്യുന്ന ആമയുടെ സ്വഭാവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ന്യായം. ഉള്ളത് ഇല്ലാതാകുകയോ ഇല്ലാത്തത് ഉണ്ടാകുകയോ ചെയ്യുന്നില്ല എന്ന സത്യമാണ് ഇതിലൂടെ വിവക്ഷിക്കുന്നത്.
ആത്മോപദേശ ശതകംമാനവികം-തത്ത്വചിന്ത-പൗരസ്ത്യംശ്രീനാരായണഗുരു രചിച്ച അദ്വൈതവേദാന്തകൃതി. ഇതിൽ ആത്മതത്ത്വം വിവരിക്കുന്ന നൂറു പദ്യങ്ങൾ ഉൾക്കൊള്ളുന്നു.
ആത്മനിഷ്ഠതാവാദംമാനവീയം-തത്ത്വചിന്തഒരു സിദ്ധാന്തം. ഇന്ദ്രിയങ്ങൾ വഴി അനുഭവവേദ്യമാകുന്ന പ്രപഞ്ചവസ്തുക്കൾക്ക് ജ്ഞാതാവിന്റെ മാനസികാവസ്ഥകളിൽ നിന്നു സ്വതന്ത്രമായ നിലനില്പില്ല എന്ന സിദ്ധാന്തം.
അക്രിയാവാദംമാനവികം - തത്വചിന്തപൂരണ കശ്യപൻ എന്ന മുനി പ്രചരിപ്പിച്ച ഒരു സിദ്ധാന്തം. ഒരുവൻ ചെയ്യുന്ന കർമം പുണ്യമായാലും പാപമായാലും ഫലം ആത്മാവിനെ സ്പർശിക്കുന്നില്ല എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതലായ ആശയം.
കൃത്വാചിന്താന്യായംമാനവികം-തത്ത്വചിന്ത-ന്യായംലൗകികന്യായങ്ങളിലൊന്ന്. ചെയ്യരുതാത്തത് ചെയ്തിട്ട് അതിനെപ്പറ്റി ചിന്തിച്ചു ദുഃഖിക്കുന്ന പ്രയോജനരഹിതമായ സന്ദർഭങ്ങളെയാണ് ഈ ന്യായം പരാമർശിക്കുന്നത്.
അനുഭവസത്താവാദംമാനവികം-തത്വചിന്തഎല്ലാം ശാസ്ത്രങ്ങൾക്കും പൊതുവായുള്ള സാമാന്യതത്ത്വങ്ങൾ കണ്ടുപിടിക്കുകയും സാമൂഹിക രൂപവത്കരണത്തിന് ഉതകത്തക്കവിധം മനുഷ്യസ്വഭാവത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നതിന് തത്ത്വദര്‍ശനം ഉപയോഗിക്കണം എന്ന സിദ്ധാന്തങ്ങളാണ് അനുഭവസത്താവാദത്തിന്റെ ഉള്ളടക്കം.
അഹംമാത്രവാദംമാനവികം-തത്ത്വചിന്തഅഹം എന്ന സംപ്രത്യയത്തിന് മുഖ്യപ്രാധാന്യം നല്കുന്ന ചിന്താപദ്ധതികള്‍ക്കു നല്കിയിരിക്കുന്ന പൊതുസംജ്ഞ.
അഹിംസമാനവികം-തത്ത്വചിന്തജീവജാലങ്ങളെ ഹിംസിക്കാതിരിക്കല്‍. സത്യവും അഹിംസയും തമ്മിലുള്ള ബന്ധം, രാഷ്ട്രീയത്തിൽ അഹിംസയിൽ വിശ്വസിച്ച ഗാന്ധിജി, നെൽസൺ മണ്ടേല, ഡെസ്മണ്ട് ടുട്ടു, മാർട്ടിൻ ലൂഥർകിങ് എന്നിവരെ പരാമർശിക്കുന്നു.
അനുഭവ നിരപേക്ഷം, അനുഭവ സാപേക്ഷംമാനവികം-തത്വചിന്തഇന്ദ്രിയാനുഭവത്തിൽകൂടി ലഭിക്കാത്തതും മനുഷ്യമനസ്സിൽ സ്വയമേ ഉള്ളതുമായ അറിവ് അനുഭവ നിരപേക്ഷവും ഇന്ദ്രിയാനുഭവത്തിൽകൂടി ലഭിക്കുന്ന അറിവ് അനുഭവ സാപേക്ഷവുമാണ്