വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

ആചാരാനുഷ്ഠാനം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആചാരംആചാരാനുഷ്ഠാനംപൊതുതാത്പര്യത്തിനനുരോധമായി വ്യക്തികളുടെ പെരുമാറ്റം നിർണയിക്കുവാൻ സമൂഹം ഏർപ്പെടുത്തുന്ന നടപടിക്രമം. ഇതിന്റെ ദേശീയസ്വഭാവം, ഗതാനുഗതികത്വം, നിയമത്തിന്റെ ഉറവിടം, ആജ്ഞാപനസ്വഭാവം എന്നിവ പ്രതിപാദിക്കുന്നു.
അങ്കോര്‍വാത്മതം-ഹിന്ദുമതം; ഭൂവിജ്ഞാനം-പ്രദേശം-കംബോഡിയഒരു ഹൈന്ദവ ദേവാലയം. ഇന്നത്തെ കംബോഡിയയുടെ വടക്കുഭാഗത്ത് ഏതാണ്ട് മധ്യത്തിലാണ് നഗരവും ദേവാലയവും സ്ഥിതി ചെയ്തിരുന്നത്. പ്രാചീന കംബോഡിയന്‍ കലയുടെ ഒരു നല്ല മാതൃകയായ ഈ ക്ഷേത്രശില്പം പണി കഴിപ്പിച്ചത് സൂര്യവര്‍മന്‍ രണ്ടാമനാണ്.
അംഗാരകവ്രതംമതം-ഹിന്ദുമതം-ആചാരാനുഷ്ഠാനംഅംഗാരകന്‍ അഥവാ ചൊവ്വയെ ആരാധിക്കുന്ന വ്രതം. വ്രതത്തിന്റെ ഗുണങ്ങളെപ്പറ്റിയും അനുഷ്ഠിക്കേണ്ടതെങ്ങനെയെന്നും പ്രതിപാദിക്കുന്നു.
അന്ത്യകൂദാശആചാരാനുഷ്ഠാനം-ക്രിസ്തുമതംആസന്നമരണനായ ഒരു വിശ്വാസിക്ക് ക്രൈസ്തവ പുരോഹിതൻ നല്കുന്ന അവസാനശുശ്രൂഷ. തൈലലേപന ശുശ്രൂഷ എന്ന പേരാണ് ഇതിന് ഏറ്റവും അനുയോജ്യമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിൽ പരാമർശമുണ്ടായി. തൈലലേപനമാണ് ഈ ശുശ്രൂഷയിലെ മുഖ്യഘടകം.
അബ്രക്സസ്ആചാരാനുഷ്ഠാനംഗൂഢാര്‍ഥ പ്രതിപാദ്യങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള വിശിഷ്ടമായ ഒരിനം കല്ല്.
അന്തംചാര്‍ത്തുപാട്ട്ആചാരാനുഷ്ഠാനം-ക്രിസ്തുമതം-കേരളംകേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകളിൽ ഒന്ന്. കല്യാണത്തിലെ വിവിധ ചടങ്ങുകളുടെ ഒരു സംക്ഷിപ്ത വിവരണം ഈ പാട്ടിൽ അടങ്ങിയിരിക്കുന്നു.
അഷ്ടകപാലംആചാരാനുഷ്ഠാനം - ഹിന്ദുമതംപുരോഡാശം എന്ന ഹോമദ്രവ്യം പാകംചെയ്യുന്നതിനുള്ള അടുപ്പ് ഉണ്ടാക്കുന്ന രീതി, വിന്യാസക്രമം തുടങ്ങിയവ പ്രതിപാദിക്കുന്നു.
അല്‍അമീന്‍ആചാരാനുഷ്ഠാനം - ഇസ്ലാംമതംമക്കാനിവാസികൾ മുഹമ്മദ്നബിയെ ചെറുപ്പം മുതൽ അഭിസംബോധന ചെയ്തിരുന്ന നാമം. വിശ്വസ്തനായവൻ എന്നാണ് ഈ പദത്തിനർഥം.
അന്ത്യോഖ്യന്‍ റീത്ത്ആചാരാനുഷ്ഠാനം - ക്രിസ്തുമതംഒരു കൈസ്ത്രവ ആരാധനാരീതി. അന്ത്യോഖ്യയിലാണ് ഉടലെടുത്തതെന്ന് കരുതപ്പെടുന്നു. റീത്ത് (Rite) എന്ന പദത്തിന് രീതി എന്നാണ് അർഥം.
അശ്വമേധംആചാരാനുഷ്ഠാനം - ഹിന്ദുമതംപ്രാചീന ഭാരതത്തിൽ സാർവഭൗമന്മാരും മഹാരാജാക്കന്മാരും നടത്തിയിരുന്ന ഒരു മഹായജ്ഞം. യാഗത്തിനുവേണ്ട പരിപാടികൾ, പ്രധാന ചടങ്ങുകളായ സവിത്യ-ഇഷ്ടികൾ, ബലികൾ, അവഭൃഥേഷ്ടി തുടങ്ങിയവ പ്രതിപാദിക്കുന്നു.