വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല >

സംഗീതം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഭ്യാസഗാനംകല-സംഗീതംസംഗീതക്കച്ചേരികളിൽ ഉപയോഗിക്കുന്ന സഭാഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സംഗീതാഭ്യാസനത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഗാനങ്ങൾ.
അടതാളംകല-സംഗീതംകർണാടകത്തിലെ സപ്തജാതി താളങ്ങളിൽ ആറാമത്തേത്.
അമരസേനപ്രിയകല-സംഗീതംഅറുപതാമത്തെ മേളരാഗമായ നീതിമതിയുടെ ഒരു ജന്യരാഗം. സംഗീതവിദ്വാൻ ടി ലക്ഷ്മണൻപിള്ളയുടെ സൃഷ്ടിയാണ് ഈ രാഗം.
അടക്കസ്വരംകല-സംഗീതംഒരു വിവാദിസ്വരം. കർണാടകസംഗീതത്തിൽ വിവാദി സ്വരത്തിനുള്ള തമിഴ് പേര്. ഒരു രാഗത്തിൽ ശത്രുസ്വരത്തിന്റെ സ്ഥാനം.
അഭിനവരാഗമഞ്ജരികല-സംഗീതം-കൃതിസംഗീത ശാസ്ത്രസംബന്ധിയായ ഒരു ലക്ഷണഗ്രന്ഥം. സംഗീതഗവേഷകനായ ഭട്ട്ഖാണ്ഡെയുടെ രചന.
അന്തരമാര്‍ഗംകല-സംഗീതംരാഗങ്ങളുമായി ബന്ധപ്പെട്ട ത്രയോദശലക്ഷണങ്ങളിൽ ഒന്ന്. ഗാനാലാപനത്തിൽ രാഗച്ഛായയ്ക്ക് പൂർണതവരുത്തുവാൻവേണ്ടി അന്യസ്വരം ചേർക്കുന്ന രീതി.
അന്തരികല-സംഗീതംഒരു ഗീതത്തിലെ രണ്ടു ഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണി. ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.
അമൃതവര്‍ഷിണികല-സംഗീതംസംഗീതത്തിൽ അറുപത്തിയാറാമത്തെ മേളകർത്താ രാഗമായ ചിത്രാംബരിയുടെ ഒരു ജന്യരാഗം.
അധമരാഗംകല - സംഗീതംമറ്റു രാഗങ്ങളുടെ കലർപ്പുള്ളതും ഠായം, പ്രബന്ധം മുതലായ ഗാനരൂപങ്ങൾ ആവിഷ്കരിക്കാൻ പറ്റാത്ത രാഗങ്ങളാണ് അധമരാഗങ്ങൾ. രാമവാര്യർ എന്ന സംഗീതശാസ്ത്രജ്ഞൻ സ്വരമേള കലാനിധി എന്ന ഗ്രന്ഥത്തിലാണ് രാഗങ്ങളെ വേർതിരിച്ചിരിക്കുന്നത്.
അനാഹതനാദംകല-സംഗീതംആഹനനം കൊണ്ടല്ലാതെ ഉണ്ടാക്കപ്പെട്ട നാദം.