വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല >

നാടകം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാറല്‍മാന്‍ ചരിതംകല-നാടകം-ചവിട്ടുനാടകം-കേരളംഒരു ചവിട്ടുനാടകം. വിദ്വാനും കവിയും നടനുമായിരുന്ന കൊച്ചിക്കാരന്‍ വറിച്ചനുണ്ണാവിയാണ് ഇതിന്റെ രചയിതാവ്. കഥയുടെ ഇതിവൃത്തം, അവതരണരീതി, വേഷവിധാനങ്ങള്‍ എന്നിവ വിശദീകരിക്കുന്നു.
അഴകര്‍ കുറവഞ്ചികല-നാടകംതമിഴ് നാട്ടിലെ ഒരു നാടന്‍ നൃത്തനാടകം. 1840-ലാണ് കവികുഞ്ജരഭാരതി ഈ നാടകം രചിച്ചതെന്ന് കരുതപ്പെടുന്നു.
എപ്പിക് തിയെറ്റര്‍കല-നാടകം-പാശ്ചാത്യംഇരുപതാം ശതകത്തില്‍ നാടക വിഭാഗത്തിൽ ആവിർഭവിച്ച പല രചനാ രൂപങ്ങളിൽ ഒന്നാണ് എപ്പിക് തിയെറ്റർ. ബെർത്തോൾറ്റ് ബ്രെഷ്റ്റിന്റെ (1896-1956) നാമത്തോട് ഈ നാടകരൂപം ബന്ധപ്പെട്ടിരിക്കുന്നു.
കഞ്ചുകികല-നാടകം-സംസ്കൃതംസംസ്‌കൃത നാടകങ്ങളിലെ ഒരു കഥാപാത്രം. രാജാക്കന്മാരുടെ അന്തഃപുരങ്ങളിലെ രക്ഷാപുരുഷന്‍. 'കഞ്ചുകി' യുടെ മറ്റ് അർഥങ്ങളും പ്രതിപാദിക്കുന്നു.
കൂടിയാട്ടംകല-നാടകം-കേരളംചാക്യാന്മാർ ക്ഷേത്രസന്നിധിയിൽ നടത്തിവരാറുള്ള സംസ്കൃത നാടകാഭിനയം. ഒന്നിലധികം കഥാപാത്രങ്ങൾ ചേർന്ന് അഭിനയിക്കുന്ന പ്രത്യേകരംഗങ്ങൾ ഈ പേരിൽ അറിയപ്പെട്ടിരുന്നു. ഇതിന്റെ അവതരണരീതികളാണ് പ്രതിപാദ്യം.
ആഹാര്യംകല-നാടകംഒരു അഭിനയസമ്പ്രദായം. വേഷഭൂഷാദികള്‍കൊണ്ട് കഥാപാത്രങ്ങളുടെ അവസ്ഥയെ അനുകരിക്കുന്നു ഇതില്‍. ചതുര്‍വിധാഭിനയങ്ങളും പ്രതിപാദിക്കുന്നു.
കബൂകികല-നാടകം-ജപ്പാന്‍ജപ്പാനിലെ ഒരു പ്രധാന കലാപ്രസ്ഥാനം. നൃത്തം, സംഗീതം, വിദൂഷകാനുകരണം, പ്രകൃത്യനുസാരിത്വം എന്നിവ ചേര്‍ത്തിണക്കിയിട്ടുള്ള കലാരൂപമാണ് കബൂകി.
ഏകാങ്കനാടകംകല-നാടകംഒരു അങ്കം മാത്രമുള്ള നാടകം. പാശ്ചാത്യ നാടകങ്ങളാണ് ഏകാങ്കനാടകപ്രസ്ഥാനത്തിനു നിദാനമായത്. സംസ്കൃതത്തിലും പാശ്ചാത്യസാഹിത്യത്തിലും ഭാരതീയസാഹിത്യത്തിലും മലയാളത്തിലും ഇതിനുള്ള പ്രാധാന്യത്തെക്കുറിച്ചും പ്രധാന സംഭാവനകളെക്കുറിച്ചും ഇതിന്റെ മുഖ്യ ഘടകങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.
എലിസബീഥന്‍ നാടകവേദികല-നാടകം-ബ്രിട്ടൻബ്രിട്ടനിൽ നിലവിലിരുന്ന നാടകാവതരണ സമ്പ്രദായങ്ങളെയും നാടകവേദികളെയും വിവരിക്കുന്ന ശൈലി. എലിസബീഥൻ തിയെറ്ററുകളുടെ മാതൃക വിവരിക്കുന്നു. നവീന നാടകവേദി താരതമ്യം ചെയ്ത് പരിശോധിക്കുന്നു.
ആത്മഗതംകല-നാടകം-ഇന്ത്യഭാരതീയ സങ്കല്പമനുസരിച്ചുള്ള അഞ്ചുവിധം നാട്യോക്തികളിൽ ഒന്ന്. നാടകകഥാപാത്രങ്ങൾ സ്വന്തം അന്തർഗതം മറ്റു കഥാപാത്രങ്ങളോടല്ലാതെ കാണികളുടെ അറിവിനുവേണ്ടിമാത്രം പ്രകാശിപ്പിക്കുന്നതാണിത്. പാശ്ചാത്യ-പൗരസ്ത്യ വീക്ഷണങ്ങൾ പ്രതിപാദിക്കുന്നു.