വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാഹിത്യം >

സാഹിത്യം - പൗരസ്ത്യം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആദിയുലാസാഹിത്യം-പൗരസ്ത്യം-തമിഴ്ചേരമാൻ പെരുമാൾ നായനാർ തമിഴിൽ രചിച്ച കൃതി. ഉലാ എന്ന കാവ്യവിഭാഗത്തിലുണ്ടായ ആദ്യത്തെ കൃതി.
അകംകൃതികള്‍സാഹിത്യം-പൗരസ്ത്യം-തമിഴ്തമിഴിലെ സംഘകൃതികളില്‍ ഒരു വിഭാഗം. പ്രേമവും പ്രകൃതി വര്‍ണനയുമാണ് മുഖ്യ പ്രതിപാദനം.
അഷ്ടച്ഛാപ്സാഹിത്യം-പൗരസ്ത്യം-ഹിന്ദിഹിന്ദി സാഹിത്യത്തിൽ ഭക്തിപ്രസ്ഥാനത്തിനു ബീജാവാപം ചെയ്യുകയും അതിനെ വികസിപ്പിക്കുകയും ചെയ്ത എട്ടു കവികളെ സൂചിപ്പിക്കുന്ന പദം.
അകിലന്‍സാഹിത്യം-പൗരസ്ത്യം-തമിഴ്തമിഴ് സാഹിത്യകാരൻ. പി.വി. അഖിലാണ്ഡം എന്ന് ശരിയായ പേര്. നോവൽ, ചെറുകഥ, നാടകം എന്നീ മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ജ്ഞാനപീഠം ഉൾ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി.
അവ്യയംസാഹിത്യം-പൗരസ്ത്യം-മലയാളംമലയാള ഭാഷാവ്യാകരണത്തിൽ ദ്യോതകം എന്ന ഇനത്തിൽപ്പെട്ട പദങ്ങളുടെ ഒരു വിഭാഗം. ഉദാഹരണങ്ങളിലൂടെ വിശദമാക്കുന്നു.
അനന്തപുരവര്‍ണനംസാഹിത്യം-പൗരസ്ത്യം-മണിപ്രവാളംഒരു മണിപ്രവാളകാവ്യം. തിരുവനന്തപുരം നഗരത്തെ വർണിക്കുന്ന ഈ കൃതിയുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ഭാഷാപരമായ പ്രത്യേകതകളെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഉപരൂപകങ്ങള്‍സാഹിത്യം-പൗരസ്ത്യംഒരു സാഹിത്യരൂപം. നാടകത്തിന്റെയും പ്രകരണത്തിന്റെയും ലക്ഷണമിശ്രണംകൊണ്ട് ദൃശ്യകാവ്യങ്ങളിൽ ഉൾപ്പെടുന്നു.
അന്ത്യപ്രാസംസാഹിത്യം-പൗരസ്ത്യംകവിതയിൽ ഓരോ പാദത്തിന്റെയും അവസാനം, അഥവാ ഓരോ പദത്തിന്റെയും അന്ത്യത്തിൽ, ഒരേ വർണം ആവർത്തിക്കുന്ന പ്രാസരീതി. ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു.
അന്താദിപ്രാസംസാഹിത്യം-പൗരസ്ത്യംഒരു പാട്ടിന്റെയോ ശ്ലോകത്തിന്റെയോ അവസാനമുള്ള പദംകൊണ്ട് അടുത്ത പാട്ടോ ശ്ലോകമോ ആരംഭിക്കുന്ന പ്രാസസമ്പ്രദായം. ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നു.
ഈഹാമൃഗംസാഹിത്യം-പൗരസ്ത്യംദൃശ്യകാവ്യങ്ങളെ ദശരൂപകങ്ങൾ എന്ന പേരിൽ ഭാരതീയ സാഹിത്യമീമാംസകന്മാർ വർഗീകരിച്ചിട്ടുള്ളതിൽ ഒരിനം.