കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ (DietY)സാമ്പത്തിക സഹായത്തോടെ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രാവര്‍ത്തികമാക്കപ്പെട്ട വെബ്ബ് അധിഷ്ഠിത വിജ്ഞാന കലവറയാണ് നോളജ് വെബ്ബ് റിപ്പോസിറ്ററി പൈലറ്റ്. പരിഷ്കരിച്ച സര്‍വവിജ്ഞാനകോശം ഒന്നു മുതല്‍ ഏഴു വാല്യങ്ങളിലെ ഉള്ളടക്കം ഈ കലവറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറായ ഡീസ്പേയ്സ് ഉപയോഗിച്ച് ക്രമീകരിച്ചിരിക്കുന്ന ഈ വെബ്ബ് റിപ്പോസിറ്ററിയുടെ സുപ്രധാന സവിശേഷതയാണ് മലയാളം വാക്കുകള്‍ ഉപയോഗിച്ചു തന്നെ വ്യത്യസ്ത രീതികളില്‍ സേർച്ച് ചെയ്യാനാകുക എന്നത്. ഉദാഹരണമായി ശീർഷകം, വിഷയം, വിവരണ സംഗ്രഹം, കീവേർഡ് , ഫുൾടെക്സ്റ്റ് എന്നിങ്ങനെ വിവിധ രീതിയില്‍ റിപ്പോസിറ്ററിയിലെ ഉള്ളടക്കത്തെ സേർച്ച് ചെയ്ത് വിവരം കണ്ടെത്താം.

ഇന്ത്യന്‍ ഭാഷകളില്‍, വൈജ്ഞാനിക ഉള്ളടക്കത്തെ, ഒരു റിപ്പോസിറ്ററി ക്രമീകരണത്തിലൂടെ പബ്ലിക് ഡൊമൈനില്‍ ലഭ്യമാക്കുന്ന പ്രഥമ സംരംഭമാണിത്. മലയാളം വാക്കുകള്‍ ഉപയോഗപ്പെടുത്തി സേർച്ച് പ്രാവര്‍ത്തികമാക്കാനാകുന്നു എന്നതാണ് ഈ വെബ്ബ് അധിഷ്ഠിത വിജ്ഞാന കലവറയുടെ മറ്റൊരു മേന്മ.

റിപ്പോസിറ്ററി ക്രമപ്പെടുന്നതോടൊപ്പം സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന് മലയാള വൈജ്ഞാനിക മേഖലയുടെ ഈ സംരംഭം പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ സോഫ്റ്റ് വെയര്‍ തയ്യാറാക്കുക, സെർവര്‍ ക്രമീകരിക്കുക എന്നിവയ്ക്ക് അനുയോജ്യമായ സാങ്കേതിക സഹായം ലഭ്യമാക്കിയത് തിരുവനന്തപുരത്തുള്ള സിഡാക്കിലെ (സെന്റര്‍ ഫോര്‍ ഡെവല്പമെന്റ് ഒഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് ) എഞ്ചിനീയറിങ് വിഭാഗമാണ്.